ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം തന്റെ സിനിമാജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് നടി വിദ്യ ബാലന്‍. തെന്നിന്ത്യന്‍ മാദകതാരം സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രത്തില്‍ വിദ്യ തന്റെ ഇതുവരെയുള്ള നല്ലപിള്ള ഇമേജിനെ പൊളിച്ചെഴുതുന്ന രീതിയിലുള്ള പ്രകടനമാണ് നടത്തിയിരിക്കുന്നത്.
ചിത്രത്തിലെ വിദ്യയുടെ അതിരുവിട്ട ഗ്ലാമര്‍ പ്രകടനം ഇതിനോടകം സിനിമാ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ ചിത്രത്തിന്റെ പ്രചാരണവുമായി മുന്നോട്ടു നീങ്ങാനൊരുങ്ങുകയാണ് വിദ്യ.
ചിത്രത്തിന്റെ പ്രചാരണത്തിനായി വിദ്യ ബാലന്‍ വ്യത്യസ്തമായൊരു തന്ത്രം സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിറങ്ങുമ്പോള്‍ വിദ്യ ലോക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങിയ സാരിയാവും ധരിയ്ക്കുക. മാത്രമല്ല ഓരോ പ്രദേശത്തേയും ലോക്കല്‍ തയ്യല്‍ക്കാര്‍ക്ക് വിദ്യയ്ക്ക് വേണ്ടി ബ്ലൗസു തയ്ക്കാനുള്ള അവസരവും ലഭിയ്ക്കും.
ഡേര്‍ട്ടി പിക്ചറിലെ വിദ്യയുടെ സാരികള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. എന്തായാലും വിദ്യയുടെ ഈ സാരിപ്രചാരണതന്ത്രം വിലപ്പോകുമോ എന്ന് കാത്തിരുന്ന് കാണാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല