വിദ്യാബാലന്‍ അതിരുവിട്ടെന്ന് ആരാധകര്‍ പോലും കരുതുന്ന ‘ഡേര്‍ട്ടി പിക്ചര്‍’ റിലീസ് ഡേറ്റ് അടുക്കുമ്പോള്‍ വിദ്യയുടെ ബി.പി കൂടുന്നു. സില്‍ക്ക് സ്മിതയുടെ ജീവിതം പറയുന്ന മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഗ്ളാമര്‍ രംഗങ്ങള്‍ക്ക് പുതിയ പര്യായം നല്‍കിയ വിദ്യ ടെന്‍ഷനിലാണ്. പുതിയ വാര്‍ത്തകളാണ് വിദ്യയുടെ അസ്വസ്ഥതകള്‍ പങ്കുവവെയ്ക്കുന്നത്.
വിദ്യയുടെ ഉറ്റസുഹൃത്ത് കൂടിയ അച്ഛന്‍ ഈയിടെ ബാന്ദ്രയിലെ മെഹ്ബൂബ് സ്റ്റുഡിയോയിലെ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഇറങ്ങിപ്പോയിരുന്നു. സിനിമാ സെറ്റുകളിലൊന്നും അത്ര പരിചിതരല്ലാത്ത അച്ഛന്‍ പി.ആര്‍. ബാലനും അമ്മ സരസ്വതിക്കും ഈ സിനിമയോടെ ടെന്‍ഷന്‍ അല്‍പ്പം കൂടുതലാണെന്ന് കുടുംബവൃത്തങ്ങള്‍ പറയുന്നു. വിദ്യയുടെ കൂടെ നിഴല്‍ പോലെ ഇപ്പോള്‍ അച്ഛനുമുണ്ട്.
ക്യാമറയ്ക്ക് മുന്നിലുള്ള തന്നെ അച്ഛന്‍ കാണുന്നത് വിദ്യയ്ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. സിനിമയിലെ പല രംഗങ്ങളിലും സിഗരറ്റ് വലിക്കുന്ന രംഗങ്ങളുള്ളതും വിദ്യയുടെ വിഷമം ഇരട്ടിയാക്കുന്നു. ഈയടുത്ത് സമ്മര്‍ദ്ദം കൂടി വിദ്യ ആശുപത്രിയിലായപ്പോള്‍ സിഗരറ്റ് വലിയുടെ കാര്യം ഓര്‍ത്ത് അച്ഛനും ടെന്‍ഷനിലായി. ഷൂട്ടിംഗിനിടയില്‍ തന്നെ കാണുമ്പോള്‍ വിദ്യയ്ക്ക് പ്രയാസമുണ്ടാകുന്നു എന്ന് മനസ്സിലാക്കിയ അച്ഛന്‍ ഇപ്പോള്‍ പുസ്തകങ്ങളുമായി കാരാവാനിലായിരിക്കും മിക്കപ്പോഴും.
വിദ്യയെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള അച്ഛന്‍ ‘പാ’ എന്ന സിനിമയിലെ വിദ്യയുടെ പ്രകടനത്തില്‍ സന്തോഷവാനായി സമ്മാനം നല്‍കിയത് ഒരു ലക്ഷ്വറി കാറായിരുന്നു. സമ്മാനം സര്‍പ്രൈസ് ആയതിനാല്‍ തന്നെ വീട്ടുപടിക്കല്‍ കാര്‍ നിര്‍ത്തിയിട്ട ശേഷമായിരുന്നു വിദ്യയെ വിവരമറിയിച്ചത്. കാറില്‍ സ്നേഹത്തോടെ അച്ഛന്‍ പതിച്ച ഒരു കാര്‍ഡായിരുന്നു വിദ്യയുടെ കണ്ണു നിറയിച്ചത്. ‘ഫ്രം പാ ഫോര്‍ പാ’ എന്നായിരുന്നു അതിലെ വരികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല