സില്‍ക്ക് സ്‌മിതയുടെ ജീവിതത്തെ ആധാരമാക്കിയ ‘ഡേര്‍ട്ടി പിക്‌ചര്‍’ എന്ന സിനിമയിലൂടെ ആരാധക ലക്ഷങ്ങളെ സൃഷ്‌ടിച്ച വിദ്യാബാലന്‍ മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കും. മലയാളി പ്രേക്ഷകര്‍ക്ക് സന്തോഷം പകരുന്ന ഈ വാര്‍ത്ത വിദ്യ തന്നെയാണ് പുറത്തുവിട്ടത്. ദുബായില്‍ ഒരു സിനിമാ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താന്‍ മലയാളത്തിലേക്ക് എത്തുന്ന കാര്യം വിദ്യ വെളിപ്പെടുത്തിയത്.
സത്യന്‍ അന്തിക്കാടിനെ പോലെ പ്രശസ്‌തരായ പലരും ഓഫര്‍ തന്നിരുന്നു. എന്നാല്‍, സമയക്കുറവ് മൂലം സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഉടന്‍ ഒരു മലയാള സിനിമയില്‍ പ്രാധാന്യമുളള മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കും. ഇത് തന്റെ മാതാപിതാക്കള്‍ക്ക് വിലപ്പെട്ട ഒരു സമ്മാനമായിരിക്കും എന്നും വിദ്യ പറഞ്ഞു.
മമ്മൂട്ടിയുടെ ‘മതിലുകള്‍ക്കപ്പുറം’ എന്ന സിനിമയില്‍ വിദ്യ നായികയാവും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട,് വിദ്യ ഓഫര്‍ നിരസിച്ചു എന്ന വാര്‍ത്തയും വന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘മതിലുകര്‍’ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ‘മതിലുകള്‍ക്കപ്പുറം’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല