ദി ഡേര്‍ട്ടി പിക്ച്ചര്‍‘ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടി വിദ്യാ ബാലന്‍ ശുചീകരണത്തിന്റെ ബ്രാന്റ് അംബാസഡര്‍ ആകുന്നു. സര്‍ക്കാരിന്റെ ശുചീകരണ പ്രചാരണത്തിന്റെ ഭാഗമായുള്ള നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി വിദ്യയെ നിയമിച്ചതായി ഗ്രാമവികസന മന്ത്രി ജയറാം രമേശ് ആണ് അറിയിച്ചത്.
ഇതു തനിക്കു ലഭിക്കുന്ന അംഗീകാരമാണെന്ന് വിദ്യ പ്രതികരിച്ചു.പദ്ധതി ദേശീയതലത്തില്‍ വിജയമാക്കി മാറ്റാന്‍ വിദ്യയ്ക്ക് സാധിക്കുമെന്ന് ജയറാം രമേശ് പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ഡേര്‍ട്ടി പിക്ചര്‍‘ എന്ന സിനിമയിലൂടെ വിദ്യ ദേശീയശ്രദ്ധ നേടിയത് ഇതിന് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല