1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2022

സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഇദ്ദേഹം ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടിചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. നേരത്തെ കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.

ജൂണ്‍ ഒന്നാം തീയതിയാണ് വിജയ് ബാബു ദുബായില്‍നിന്ന് കൊച്ചിയിലെത്തിയത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാജ്യംവിട്ട വിജയ്ബാബു ആഴ്ചകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം പോലീസ് ചോദ്യംചെയ്തിരുന്നു. ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ് അന്വേഷണസംഘത്തിന് മുന്നിലും വിജയ് ബാബു ആവര്‍ത്തിച്ചത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മൊഴി നല്‍കി.

അതേസമയം, വിജയ് ബാബു പ്രതിയായ കേസില്‍ ഒരു നടന്‍ അടക്കം നാലുപേരെ പോലീസ് സംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ദുബായില്‍ ഒളിവില്‍ കഴിയുന്നതിനിടെ വിജയ് ബാബുവിന് ക്രെഡിറ്ര് കാര്‍ഡ് എത്തിച്ചുനല്‍കിയത് ഈ നടനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 സാക്ഷികളില്‍നിന്നാണ് പോലീസ് മൊഴിയെടുത്തത്. വിജയ്ബാബുവിന്റെ രണ്ട് മൊബൈല്‍ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.