സ്വന്തം ലേഖകന്‍: ‘1992 മുതല്‍ യുകെയില്‍ താമസക്കാരനായ ഞാന്‍ ഒളിച്ചോടിയെന്നാണ് ബി.ജെ.പി പറയുന്നത്,’ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ് മല്യ. 1992 മുതല്‍ യു.കെയില്‍ താമസിക്കുന്ന ആളാണ് താനെന്ന വസ്തുത മറച്ചുവെച്ചാണ് താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിപ്പോയെന്ന തരത്തില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്ന് വിജയ് മല്യ പറഞ്ഞു.
ബാങ്കുകളില്‍ നിന്നും താനെടുത്ത വായ്പ തുകയേക്കാള്‍ കൂടുതല്‍ തുക തന്നില്‍ നിന്നും ഈടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. 9000 കോടി രൂപയാണ് ഞാന്‍ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. എന്നാല് 14000 കോടി രൂപ വിലവരുന്ന എന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിക്കഴിഞ്ഞു.
ഉന്നത കേന്ദ്രങ്ങള്‍ തന്നെ അത് അംഗീകരിക്കുന്നു. എന്നിട്ടും ബി.ജെ.പിയുടെ വക്താവ് തന്നെ താന്‍ പണംതട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കുകയാണ്. – വിജയ് മല്യ കുറ്റപ്പെടുത്തി. താന്‍ ഒളിച്ചോടിപ്പോയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നും മല്യ പറഞ്ഞു. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ ഇന്ത്യ വിട്ട വിജയ് മല്യ ബ്രിട്ടനില്‍ താമസമാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല