സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, അല്പ സമയത്തിനകം ജാമ്യവും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിനു കീഴിലെ വകുപ്പുകള്‍ പ്രകാരമാണ് മല്യയെ അറസ്റ്റ് ചെയ്തത്. കള്ളപ്പണക്കേസില്‍ വിജയ് മല്യയ്‌ക്കെതിരെ ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണവുമായി രംഗത്തെത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് മല്യ ലണ്ടനില്‍ അറസ്റ്റിലാകുന്നത്.
ഈ വര്‍ഷം ഏപ്രില്‍ 18ന് ആയിരുന്നു ആദ്യ അറസ്റ്റ്. ഇതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യത്തില്‍ വിട്ടയച്ചു. പണം തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ഥന അനുസരിച്ചായിരുന്നു അന്ന് നടപടി. ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയശേഷം തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്കു കടക്കുകയായിരുന്നു മല്യ. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടനു കത്തു നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല