സ്വന്തം ലേഖകന്‍: ഒന്നും രണ്ടുമല്ല, തിരിച്ചടക്കാനുള്ളത് 900 കോടി വായ്പ, പ്രമുഖ വ്യവസായി വിജയ് മല്യയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന. ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത 900 കോടി രൂപ തിരിച്ചടക്കാത്തതാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഡയറക്ടര്‍ വിജയ് മല്യയുടെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്താന്‍ കാരണമായത്.
ഗോവ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ഓഫീസിലാണ് പരിശോധനകള്‍ നടന്നത്. കുറച്ച് മാസങ്ങള്‍ക്കു മുന്‍പാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയത്. മല്യയെ വഴിവിട്ട് സഹായിച്ച ഐ.ഡി.ബി.ഐ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്.
വായ്പാ നിബന്ധനകള്‍ പാലിക്കാതെയാണ് 900 കോടി രൂപ നല്‍കിയത് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് മല്യയെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. നേരത്തെ കടക്കെണിയില്‍പ്പെട്ട കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല