സ്വന്തം ലേഖകന്‍: ആരെങ്കിലും 300 ബാഗുകളുമായി വിദേശത്ത് പോകുമോ? വിജയ് മല്യ രാജ്യത്തു നിന്ന് മുങ്ങിയതല്ലെന്ന അഭിഭാഷകന്റെ വാദത്തിന് മറുചോദ്യവുമായി ഇഡി അധികൃതര്‍. മല്യ രാജ്യത്തുനിന്ന് കടന്നുകളഞ്ഞതല്ലെന്നും ജനീവയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്നുമുള്ള വാദം ഖണ്ഡിക്കാനാണ് ഈ ചോദ്യമുന്നയിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആരോപിക്കുന്നതുപോലെ മല്യ രഹസ്യമായി രാജ്യംവിട്ടതല്ലെന്ന് അഭിഭാഷകന്‍ അമിത് ദേശായിയാണ് കോടതിയില്‍ വാദിച്ചത്. നേരത്തെതന്നെ നിശ്ചയിച്ചിരുന്ന വേള്‍ഡ് മോട്ടോര്‍ സ്‌പോര്‍ട് യോഗത്തില്‍ പങ്കെടുക്കാനാണ് മല്യ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്ക് പോയതെന്നും അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, ഇതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകന്‍ ഡി.എന്‍ സിങ് ശക്തമായി രംഗത്തെത്തി. മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് വിദേശത്തേക്ക് പോയതെന്ന് തെളിയിക്കാന്‍ അവരുടെ കൈവശം രേഖകളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
300 ബാഗുകള്‍ ഉല്‍പ്പെട്ട കൂറ്റന്‍ ലഗേജുമായി ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകുമോയെന്നും അഭിഭാഷകന്‍ ചോദിച്ചു. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വിചാരണ തുടങ്ങണമെന്ന ആവശ്യമാണ് കോടതി പരിഗണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല