സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പിടികിട്ടാപ്പുള്ളി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യാ പാക് കളി കാണാന്‍ വിഐപി ഗാലറിയില്‍ എത്തിയപ്പോള്‍! ഇന്ത്യയില്‍ വായ്പ കുടിശികകളുടെ പേരില്‍ നിയമ നടപടി നേരിടുന്ന വിവാദ വ്യവസായി വിജയ് മല്യയാണ് ഇന്ത്യ പാക് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ പ്രത്യക്ഷപ്പെട്ടത്.
വിഐപി ഗാലറിയിലിരിക്കുന്ന വിജയ് മല്ല്യയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വായ്പ തിരിച്ചടിക്കാതെ മുങ്ങിയ കേസില്‍ ഇന്ത്യ തിരയുന്ന പ്രതിയാണ് വിജയ് മല്ല്യ. 9000 കോടി രൂപയാണ് മല്ല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി തിരിച്ചടക്കാനുള്ളത്. ഗാലറിയിലിരുന്ന കളി ആസ്വദിക്കുന്ന മല്ല്യയുടെ വിവിധ ദൃശ്യങ്ങളാണ് സമൂമ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഗാലറിയില്‍ ഇരുന്ന് കളി കാണുന്നതിന്റേയും മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ക്ക് ഫോണില്‍ എന്തോ കാണിച്ചു കൊടുക്കുന്നതിന്റേയും ദൃശ്യങ്ങളാണ് വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഐപിഎല്‍ ടീം റോയല്‍ ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സിന്റെ ഉടമയായിരുന്ന വിജയ് മല്ല്യ സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് ടീമിന്റെ സ്ഥാനം ഒഴിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല