സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുതരില്ലെന്ന് ബ്രിട്ടന്‍, ഇന്ത്യന്‍ ബാങ്കുകളുടെ 9400 കോടി രൂപ വെള്ളത്തില്‍. ബ്രിട്ടനില്‍ തങ്ങുന്ന ഒരാള്‍ക്ക് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടാകണമെന്ന് 1971 ലെ എമിഗ്രേഷന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ബ്രിട്ടന്‍ വിശദീകരിച്ചു. ബ്രിട്ടനിലേക്ക് എത്തുന്ന സമയത്ത് പാസ്‌പോര്‍ട്ടിന് സാധുത ഉണ്ടായിരുന്നാല്‍ മതി. മല്യയുടെ കാര്യത്തില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടത് ലണ്ടനില്‍ എത്തിയശേഷമാണ്.
9400 കോടി രൂപ വായ്പ കുടിശിക അടക്കാതെ ബാങ്കുകളെ വെട്ടിച്ചുമുങ്ങിയ മല്യയെ നാട്ടില്‍ തിരിച്ചത്തെിക്കാനുള്ള ശ്രമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. മല്യക്കെതിരെ ജാമ്യമില്ലാ വാറന്റുമുണ്ട്. മല്യയെ കയറ്റിവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, നിയമാനുസൃതം ഇന്ത്യക്ക് മല്യയെ കൈമാറണമെന്ന കാര്യം പരിഗണിക്കാമെന്നു മാത്രമാണ് ബ്രിട്ടനില്‍നിന്ന് ലഭിച്ച മറുപടി.
മല്യക്കെതിരായ ആരോപണങ്ങളുടെ ഗൗരവം ബോധ്യമുണ്ടെന്നും ഇന്ത്യാസര്‍ക്കാറിനെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും ബ്രിട്ടന്‍ വിശദീകരിച്ചു. നിയമ സഹായമോ കുറ്റവാളി കൈമാറ്റ രീതിയോ ആവശ്യപ്പെടാന്‍ ബ്രിട്ടന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല