സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ചു മുങ്ങിയ വ്യവസായി വിജയ് മല്യ ലണ്ടനില്‍ പൊങ്ങിയതായി റിപ്പോര്‍ട്ട്. 9900 കോടി രൂപ കടമെടുത്ത ശേഷം ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ ലണ്ടനിലെത്തിയതായി സൂചന. ലണ്ടനിലെ തന്റെ ആഡംബര വസതിയില്‍ മല്യ താമസം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെയത്തിയ മാധ്യമ സംഘത്തെ മല്യയുടെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം അദ്ദേഹത്തിന്റെ മറ്റ് ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
മല്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിജയ് മല്യ രാജ്യം വിട്ടതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീം കോടതിയില്‍ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല