സ്വന്തം ലേഖകന്‍: എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍. ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ ബ്രട്ടീഷ് കോടതിയില്‍ ബോധിപ്പിച്ചു.
വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ബ്രട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മല്യ ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെ എതിര്‍ത്തത്.
ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥ ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ അലന്‍ മിച്ചലിനെ കാടതിയില്‍ ഹാജരാക്കി വിശദീകരിച്ചുകൊണ്ടാണ് ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് മല്യ വാദിച്ചത്.
മല്യ കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളാണ്. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരെങ്കിലുമുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേസമയം, ബ്രിട്ടനിലെ പ്രധാന ജയിലുകളിലെല്ലാം 12 മുഴുവന്‍ സമയ ഡോക്ടര്‍മാരും 60 നഴ്‌സുമാരുമുണ്ടെന്നും മല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
കേസ് അന്തിമവാദം കേള്‍ക്കുന്നതിനായി ജനുവരി 10 ലേക്ക് മാറ്റി. 9000 കോടി വായ്പാതട്ടിപ്പ് നടത്തിയ മല്യ ഇപ്പോള്‍ ബ്രിട്ടണിലാണുള്ളത്. മല്യയെ ഇന്ത്യയില്‍ വിചാരണ നേരിടുന്നതിന് നാടുകടത്താനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ഇന്ത്യ പ്രത്യേകസമിതിയ്ക്ക് രൂപം നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടനുമായി മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല