സ്വന്തം ലേഖകന്‍: ‘മിസ് ചെയ്യാന്‍ മാത്രം അവിടെ ഒന്നുമില്ല’, ഇന്ത്യയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് വിജയ് മല്യയുടെ മറുപടി. ‘എന്റെ അടുത്ത കുടുംബക്കാരെല്ലാം ഇംഗ്ലണ്ടിലോ യു.എസിലോ ആണ്. ഇന്ത്യയില്‍ ആരുമില്ല. എന്റെ അര്‍ദ്ധ സഹോദരങ്ങളാണെങ്കില്‍ ബ്രിട്ടീഷ് പൗരന്മാരാണ്. കുടുംബപരമായി തനിക്ക് മിസ് ചെയ്യാന്‍ അവിടെ ഒന്നുമില്ല,’ എന്നായിരുന്നു ചോദ്യത്തിന് വിവാദ വ്യവസായി മല്യയുടെ ഉത്തരം.
ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ബ്രിട്ടീഷ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസില്‍ ഡിസംബര്‍ നാലിന് വാദം കേള്‍ക്കും. എന്നാല്‍ മല്യയാകട്ടെ, ലണ്ടനില്‍ ആഡംബര ജീവിതം നയിച്ചുവരികയാണ്. റോയല്‍ അസ്‌കോട്ടില്‍ ഹോഴ്‌സ്‌റേസ്, വിമ്പിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്, ഫോര്‍മുല വണ്‍ പ്രൊമോഷണല്‍ മത്സരം എന്നിവിടങ്ങളിലെല്ലാം മല്യയുടെ സാന്നിധ്യം സജീവമായിരുന്നു.
തനിക്കെതിരെ നടക്കുന്നത് വൃത്തികെട്ട വേട്ടയാടലാണെന്നും 1992 മുതല്‍ ലണ്ടനില്‍ താമസിക്കുന്ന തനിക്കിവിടം രണ്ടാം വീടാണെന്നും മല്യ പറയുന്നു. ഇവിടെ ഉയര്‍ച്ചതാഴ്ച്ചകളുടെ വിഷയമില്ല. താന്‍ ചെയ്തതൊന്നും പൂര്‍ണ്ണമായും തെറ്റല്ല. യു.കെ കോടതി പോലെ നിഷ്പക്ഷമായ കോടതിയില്‍ പോകുന്നതനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല