ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ വീജേന്ദര്‍ സിങ് മെഡലൊന്നുമില്ലാതെ ലണ്ടനില്‍ നിന്നു മടങ്ങും. പുരുഷന്മാരുടെ 75 കിലോ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പോരാട്ടത്തിനിറങ്ങിയ വിജേന്ദര്‍ ഉസ്‌ബെക് താരം അബ്ബോസ് അറ്റോയ്ക്ക് മുന്നില്‍ മുട്ടുമടക്കി. എക്‌സല്‍ അരീനയില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടം 13-17 എന്ന സ്‌കോറിലാണ് അവസാനിച്ചത്.
പ്രതിരോധശൈലിയില്‍ കളിക്കാറുള്ള വിജേന്ദര്‍ ആദ്യത്തെ രണ്ടു റൗണ്ടുകളില്‍ എതിരാളിയെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചു. തുല്യ പോയിന്റോടെ നീങ്ങിയ വിജേന്ദറിനെ അവസാനറൗണ്ടുകളില്‍ അറ്റോവ് ആക്രമിച്ചു കീഴടക്കുകയായിരുന്നു. രണ്ടാം റൗണ്ടില്‍ രണ്ടു പോയിന്റിന്റെ ലീഡ് നേടിയ ഉസ്‌ബെക് താരം മൂന്നാം റൗണ്ടില്‍ ആഞ്ഞടിച്ചപ്പോഴും വിജേന്ദര്‍ പ്രതിരോധത്തിന്റെ വഴിയിലായിരുന്നു.
ഇടിക്കൂട്ടില്‍ മേരി കോം മെഡല്‍ ഉറപ്പാക്കിയതിനു തൊട്ടുപിറകെയായിരുന്നു ഈ തിരിച്ചടി. 51 കിലോ ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ ടുണീഷ്യയുടെ മറോവ റഹാലിയെ 15-6ന് കീഴടക്കിയാണ് മേരികോം മുന്നേറിയത്.
49 കിലോ ലൈറ്റ് ഫ്്‌ളൈ വിഭാഗത്തില്‍ മത്സരിക്കുന്ന ദേവേന്ദ്രോയിലാണ് ഇനി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. ക്വാര്‍ട്ടറില്‍ അയര്‍ലാന്‍ഡില്‍ നിന്നുള്ള താരവുമായി മാറ്റുരയ്ക്കും. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച മേഡല്‍ നേട്ടമാണ് ഇത്തവണ സ്വന്തമാക്കിയിട്ടുള്ളത്.
ഷൂട്ടിങില്‍ വിജയ്കുമാര്‍ വെള്ളിയും ഗഗന്‍ നാരംഗ് വെങ്കലവും ബാഡ്മിന്റണില്‍ സെയ്‌ന നെഹ്‌വാള്‍ വെങ്കലവും നേടിയിട്ടുണ്ട്. ബെയ്ജിങില്‍ ഒരു സ്വര്‍ണവും രണ്ടു വെങ്കലവുമാണ് നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല