1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2019

സ്വന്തം ലേഖകൻ: സെപ്റ്റംബർ ഏഴിന് ഐഎസ്ആർഒയുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് അമേരിക്കയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി.

എവിടെയാണ് ലാൻഡർ പതിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയത് നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറയാണ്. ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്,” നാസ വ്യക്തമാക്കി.

ലാൻഡിങ് ഏരിയ ചിത്രീകരിക്കുമ്പോൾ വൈകുന്നേരമായി. അതിനാൽ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും വലിയ നിഴലുകൾ മൂടി. വിക്രം ലാൻഡർ നിഴലിൽ മറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​നി​രീ​ക്ഷ​ണ ഓ​ര്‍​ബി​റ്റ​ര്‍ ദ​ക്ഷി​ണ ധ്രു​വ​ത്തി​നു മു​ക​ളി​ലൂ​ടെ വീ​ണ്ടും സ​ഞ്ച​രി​ക്കും. ഈ ​സ​മ​യ​ത്ത് കൂ​ടു​ത​ല്‍ വെ​ളി​ച്ചം ഈ ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​വു​മെ​ന്നും ആ ​സ​മ​യം മി​ക​ച്ച ചി​ത്ര​മെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും നാ​സ വ്യ​ക്ത​മാ​ക്കി.

ചന്ദ്രയാന്‍ 2 ന്റെ ദൗത്യത്തിന്റെ അവസാന ഘട്ടമായിരുന്നു സോഫ്റ്റ് ലാൻഡിങ്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെ വച്ച് വിക്രം ലാന്‍ഡറുമായുള്ള കമ്മ്യൂണിക്കേഷന്‍ നഷ്ടമായി. എല്ലാം കൃത്യമായി പോയിരുന്നു. പെട്ടന്നാണ് സിഗ്‌നലുകള്‍ നഷ്ടമായത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.