സ്വന്തം ലേഖകന്‍: സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കുമായി ലാലേട്ടന്റെ മരണ മാസ് അവതാരം, വില്ലന്റെ ആദ്യ ടീസറെത്തി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ മാത്യു മാഞ്ഞൂരാന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് മോഹന്‍ലാല്‍ പ്രത്യക്ഷപെടുന്നത്. 8കെ ക്യാമറയില്‍ ചിത്രീകരിച്ച സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
റോക്ക്‌ലൈന്‍ പ്രോഡക്ഷന്റെ ബാനറില്‍ റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ മഞ്ജുവാര്യര്‍, തമിഴ് താരം വിശാല്‍, ഹന്‍സിക മോട്‌വാനി, റാഷി ഖന്ന,വിനായകന്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവര്‍ അണിനിരക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് ശിവ, രവി വര്‍മ്മ എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഫോര്‍ മ്യൂസിക്ക് വില്ലന്റെയും സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രം ജൂലൈ 21ന് തിയേറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല