സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്.
കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല സിനിമ. മറിച്ച് മണിക്കുള്ള ആദരവായിരിക്കും ചിത്രമെന്നും വിനയന്‍ അറിയിച്ചു. ചിത്രത്തിന്റെ രചനയും വിനയനാണ്. ഉമ്മര്‍ മുഹമ്മദിന്റെതാണ് തിരക്കഥ. പുതുമുഖം രാജ മണിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുക. ബിജി പാലിന്റെതാണ് സംഗീതം. മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നവംബര്‍ 5ന് നടക്കും.
മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൂജയില്‍ പങ്കെടുക്കും. ജീവിത ഗന്ധിയായ നല്ല സിനിമക്കായി എല്ലാവരുടെയും പിന്തുണ വേണമെന്നും വിനയന് അറിയിച്ചു. കലാഭവന്‍ മണിയെ നായകനാക്കി വിനയന്‍ ഒരുക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല