ക്രിസ് ഹേഗ് സ്പീഡിംഗ് കേസില്‍ നിക്കോളാസ് ക്ലഗ്ഗിന്റെ ഭാര്യ മറിയം ക്ലഗ്ഗും ബിസിനസ് മന്ത്രി വിന്‍സ് കേബിളിനെയും സാക്ഷികളാക്കും. ഹഹ്നെയുടെ മുന്‍ ഭാര്യ വിക്കി പ്രൈസുമായി ഇരുവരും ഇമെയില്‍ വഴി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത്. ഊര്‍ജ മന്ത്രിയായ ഹെഗിനെതിരെ വിലപ്പെട്ട തെളിവുകള്‍ നല്‍കാന്‍ ഇരുവര്‍ക്കുമാകുമെന്ന പ്രതീക്ഷയിലാണ് കുറ്റാന്വേഷകര്‍. പ്രൈസ് ഒരു ദിനപത്രത്തിനയച്ച കത്തുകളുടെ പശ്ചാത്തലത്തിലാണ് വിവാദമായ ക്രിസ് ഹേഗ് സ്പീഡിംഗ് കേസ് ആരംഭിക്കുന്നത്. 2003 മാര്‍ച്ചില്‍ എസ്സെക്‌സിലൂടെ അമിത വേഗതയില്‍ വാഹനമോടിച്ചതാണ് ക്രിസ് ഹെഗിനെതിരായ കേസ്.
പിന്നീട് തന്റെ മുന്‍ പ്രസ് സെക്രട്ടറി കരിന ട്രിമിംഗ്ഹാമിനെ വിവാഹം കഴിക്കാനായി പ്രൈസുമായുള്ള ബന്ധം പിരിഞ്ഞതോടെയാണ് ഇവര്‍ സണ്ടെ ടൈംസിന് നൂറോളം കത്തുകളയച്ച് കേസ് പുറത്തെത്തിച്ചത്. നേരത്തെ ഈ കത്തുകള്‍ പുറത്തു വിടാന്‍ പത്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം ഈ കത്തുകള്‍ പത്രം കോടതിയില്‍ ഹാജരാക്കും. വിന്‍സ് കേബിള്‍ കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയാല്‍ ആദ്യമായി ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി സാക്ഷി പറയുന്നതാകും ഇത്. ഹഹ്നെയുടെ അടുത്ത സുഹൃത്തു കൂടിയാണ് കേബിള്‍ ക്ലജ്ജ് ദമ്പതികളുമായും ഇദ്ദേഹത്തിന് നല്ല അടുപ്പമാണ് ഉള്ളത്.
അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍്ക്കുകയാണ് മന്ത്രി . കോടതിയില്‍ താന്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പത്രലേഖകരെ അറിയിച്ചു. അതേസമയം കേസിനെക്കുറിച്ചോ ഇമെയിലുകളെക്കുറിച്ചോ പ്രതികരിക്കാന്‍ കേബിളും മരിയവും വിസമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല