‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനീത് ശ്രീനിവാസന്‍ ഇന്ന് ഒരു ഗായകന്‍ മാത്രമല്ല. അഭിനയത്തിലും സംവിധാനത്തിലും തനിയ്ക്ക് കഴിവുണ്ടെന്ന് തെളിയിച്ച വിനീത് മലയാള സിനിമയില്‍ തന്റേതായ പാത വെട്ടിതുറന്ന് കഴിഞ്ഞു.
തനിയ്ക്ക് ഒരു പ്രണയമുണ്ടെന്ന് മുന്‍പു തന്നെ വിനീത് വെളിപ്പെടുത്തിയിരുന്നു. ചെന്നൈയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംങ് വിദ്യാര്‍ഥിയായിരിക്കെയാണ് വിനീതിന്റെ ഉള്ളില്‍ പ്രണയം മൊട്ടിട്ടത്. തന്റെ ജൂനിയറായ ഒരു വിദ്യാര്‍ഥിനിയാണ് വിനീതിന്റെ മനം കവര്‍ന്നത്.എന്നാല്‍ വിവാഹം എന്നുണ്ടാവുമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ വിവാഹം നിശ്ചയിച്ച കാര്യം വിനീത് അറിയിച്ചത്. അവന്‍ തന്നെ പെണ്‍കുട്ടിയെ കണ്ടെത്തിയത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായെന്നാണ് മകന്റെ വിവാഹത്തെ കുറിച്ച് ശ്രീനിവാസന്റെ കമന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല