സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഇന്ത്യന്‍ സീരിയലിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടത്തല്ലായി, നൂറോളം പേര്‍ക്ക് പരിക്ക്. കിരണ്‍മാല എന്ന പ്രശസ്ത ബംഗാളി പരമ്പരയുടെ പേരിലാണ് കിഴക്കന്‍ ബംഗ്ലാദേശിലെ ഹബിജന്‍ജ് ജില്ലയില്‍ സംഘര്‍ഷമുണ്ടായത്.
ദുഷ്ട ശക്തികളില്‍ നിന്നും മനുഷ്യവംശത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥ പറയുന്ന സീരിയലാണ് കിരണ്‍മാല. സീരിയലിന്റെ ബുധനാഴ്ച്ചത്തെ എപ്പിസോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഹാബിജന്‍ജ് ജില്ലയിലെ ഭക്ഷണ ശാലയില്‍ ഇരുന്നാണ് ഒരു സംഘം ആളുകള്‍ സീരിയല്‍ കണ്ടത്. ഇതിനിടെ രണ്ടുപേര്‍ കഥയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലാവുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.
സംഘര്‍ഷം വ്യാഴാഴ്ച്ച പുലര്‍ച്ചേവരെ നീണ്ടുനിന്നുവെന്നും പോലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതായും വാര്‍ത്തകളുണ്ട്.
പരമ്പരയുടെ ഇതിവൃത്തത്തെക്കുറിച്ച് രണ്ടു പേര്‍ തമ്മില്‍ ഉടലെടുത്ത വാഗ്വാദമാണ് നൂറുകണക്കിനാളുകളെ കത്തിയും വടിവാളും ഏന്തിയുള്ള കൈയാങ്കളിയിലത്തെിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല