യുകെയിലെ കലാസ്വാദകര്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമായി ഒരു പുതിയ കൂട്ടുകെട്ട് ശ്രദ്ധ നേടുന്നു. ടോള്‍വര്‍ത്തില്‍ നിന്നുള്ള ജോയി തോമസ്, അഭിഷേക് കൂട്ടുകെട്ടാണ് വയലിന്‍, ഡ്രം ഫ്യൂഷനിലൂടെ യുകെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. അഭിഷേക് എന്ന പതിനാലുകാരന്‍ വയലിനില്‍ മാന്ത്രിക സംഗീതം തീര്‍ക്കുമ്പോള്‍ ജോയി തോമസ് ഡ്രം സോളോയിലൂടെയാണ് കാണികളെ കയ്യിലെടുക്കുന്നത്.
ഇവരുടെ വയലിന്‍ ഡ്രം ഫ്യൂഷന്‍ ഇതിനകം യുകെയിലെ പല മലയാളി അസോസിയേഷനും ബുക്ക് ചെയ്തു കഴിഞ്ഞു. മുപ്പതാം തീയ്യതി ടോള്‍വര്‍ത്തിലും പതിനാലാം തീയ്യതി സൌത്തെണ്ട് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനും പുതിയ നമ്പറുകളുമായി ജോയി തോമസ് – അഭിഷേക് കൂട്ടുകെട്ട് തയ്യാറെടുക്കുകയാണ്.
റിഥം ഓഫ് ഇന്ത്യ എന്ന ഡ്രം സോളോ ആസ്വാദകര്‍ക്ക് തീര്‍ത്തും ഒരു പുത്തന്‍ അനുഭൂതിയാണ് സമ്മാനിക്കുന്നത്. സ്ഥിരം ഗാനമേളകളും ഡാന്‍സ് നമ്പറുകളും കണ്ടു മടുത്തിരിക്കുന്ന യുകെയിലെ കലാസ്വാദകര്‍ക്ക് ഇവരുടെ വയലിന്‍ ഡ്രം ഫ്യൂഷന്‍ തീര്‍ത്തും ഒരു വ്യത്യസ്ത അനുഭവമായിരിക്കും. താല്പര്യമുള്ളവര്‍ക്ക് ജോയി തോമസുമായി ബന്ധപെടാം. 07578575163
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല