സ്വന്തം ലേഖകന്‍: നിസ്‌കരിക്കുന്ന മുസ്ലീം സൈനികന് കാവലായി തോക്കേന്തിയ മറ്റൊരു സൈനികന്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രം. ശ്രീനഗറില്‍ നിന്നും സിആര്‍പിഎഫ് സേന പുറത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. മുസ്ലീം സൈനികന്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുമ്പോള്‍ തോക്കുമേന്തി കാവല്‍ നില്‍ക്കുന്ന മറ്റൊരു സൈനികന്റെ ചിത്രമാണ് സേന പുറത്ത് വിട്ടത്.
ചിത്രം പുറത്ത് വന്നതോടെ നിരവധി പേരാണ് സൈനികനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്ന് ചിത്രത്തെ അഭിനന്ദിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ചിത്രമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭീകരവാദ വിരുദ്ധ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലുഷിതമായ പ്രദേശമാണ് കശ്മീര്‍.
2013ല്‍ 93 ശതമാനം ആക്രമണമാണ് കശ്മീരില്‍ വര്‍ദ്ധിച്ചത്. കണക്കുകള്‍ പ്രകാരം 2016ല്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 19 ശതമാനവും നടന്നത് കശ്മീരിലാണ്. സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയും നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ബുര്‍ഹാന്‍ വധത്തിനു ശേഷം താഴ്വരയില്‍ സംഘര്‍ഷം കാട്ടുതീ പോലെ പടരുകയും സൈനികരും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നിത്യ സംഭവമാകുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല