സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ജനതയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഭീഷണിപ്പെടുത്തി പാക് ഗായിക റാബി പിര്‍സദ. പാക് പോപ്പ് ഗായികയായ റാബി, 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, വിഷ പാമ്പുകളെയും ചീങ്കണ്ണികളെയും കാണിച്ചാണ് ഇന്ത്യക്കാര്‍ക്കെതിരെയും മോദിക്ക് നേരെയും ഭീഷണി ഉയര്‍ത്തുന്നത്.
മോദിക്കും ഇന്ത്യക്കുമെതിരെ ഒരു കശ്മീരി വനിത എങ്ങനെ തയ്യാറായിരിക്കുന്നു എന്നു പരാമര്‍ശിച്ചുകൊണ്ടാണ് റാബിയുടെ വീഡിയോയുടെ തുടക്കം. ചീങ്കണ്ണികളെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. ഇതെല്ലാം മോദിക്കുള്ള സമ്മാനങ്ങളാണെന്നാണ് റാബി പറയുന്നത്.
‘മോദി നിങ്ങള്‍ കശ്മീരികളെ പീഡിപ്പിക്കുകയാണ്. നിങ്ങള്‍ക്ക് വേണ്ടി ഞാനെന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാണൂ… നരകത്തില്‍ പോകാന്‍ തയ്യാറായിക്കൊള്ളൂ. എന്റെ ഈ സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് വിരുന്നു നടത്തും,’ വീഡിയോയില്‍ റാബി പറയുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ റാബിക്കെതിരെ വന്‍ ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ”ഇത് നിങ്ങളുടെ ആഴ്ച ചന്തയില്‍ നിന്ന് 50 രൂപക്ക് വാങ്ങിയതാണെന്ന് തോന്നുന്നു” തുടങ്ങിയ പരിഹാസങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല