1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2016

സ്വന്തം ലേഖകന്‍: വിരാട് കോഹ്ലിയോട് ആരാധന മൂത്ത പാകിസ്താന്‍ പൗരന് കിട്ടിയ പണി. ഇന്ത്യയുടെ ക്രിക്കറ്റ് സൂപ്പര്‍താരമായ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയോട് ആരാധന മൂത്ത് സ്വന്തം വീടിനു മുകളില്‍ ഇന്ത്യന്‍ പതാക പറത്തിയ പാക് ആരാധകന്‍ അറസ്റ്റിലായി.

പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറയിലെ ഉമര്‍ ദ്രാസാണ് അറസ്റ്റിലായത്. അയല്‍ക്കാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളുടെ വീട് പരിശോധിച്ച പോലീസ് കോഹ്ലിയുടെ വലിയ പോസ്റ്ററുകള്‍ കണ്ടെത്തി.

താരത്തിനോട് ആരാധന പ്രകടിപ്പിക്കാനാണ് വീടിനു മുകളില്‍ ഇന്ത്യന്‍ പതാക കെട്ടിയത്. ചെയ്തത് വലിയകുറ്റമാണെന്ന് അറിഞ്ഞില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഉമറിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കോഹ്ലിയുടെ കടുത്ത ആരാധകനായ ഇയാളുടെ അഭിലാഷം ഒരിക്കല്‍ തന്റെ ദൈവത്തെ നേരില്‍ കാണുക എന്നുള്ളതാണ്. എന്തായാലും അറസ്റ്റിലൂടെ വാര്‍ത്തയിലെ താരമായതോടെ തന്നെ കാണാന്‍ കോഹ്ലി തയ്യാറാവും എന്ന പ്രതീക്ഷയിലാണ് ആരാധകന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.