ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയെ ഐ സി സി ശാസിച്ചു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിനിടെ അമ്പയറോട് കയര്‍ത്തതിനാണ് കോഹ്‌ലിയെ ഐ സി സി ശാസിച്ചത്.
തനിക്കെതിരെഎല്‍ ബി ഡബ്ല്യു വിധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കോഹ്‌ലി അമ്പയറോട് കയര്‍ത്തത്. അമ്പയര്‍ ഔട്ട് വിധിച്ചിട്ടും പുറത്തുപോകാതെ കോഹ്‌ലി ക്രീസില്‍ നില്‍ക്കുകയും ചെയ്തു. കോഹ്‌ലി നടത്തിയത് പെരുമാറ്റച്ചട്ടമാണെന്ന് മാച്ച് റഫറി ഡേവിഡ് ബൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കോഹ്‌ലി കുറ്റം സമ്മതിച്ചതിനാലാണ് ഐ സി സി കൂടുതല്‍ ശിക്ഷ വിധിക്കാതിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല