സ്വന്തം ലേഖകന്‍: ഗാലറിയില്‍ അപരനെ കണ്ട് ഞെട്ടിയ വിരാട് കോഹ്‌ലിയുടെ പ്രതികരണം യുട്യൂബില്‍ വൈറല്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ താരങ്ങളുടെ അപരന്മാര്‍ വാര്‍ത്തയാകുന്നത് പുതുമയല്ലെങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അപരനെ കണ്ടുള്ള പ്രതികരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു സംഭവം. കീവിസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ ബാറ്റിങ്ങ് നടക്കുകയായിരുന്നു. പവലിയനില്‍ ഇരുന്ന് ക്രീസില്‍ അജിങ്കെ രഹാനെയും രോഹിത് ശര്‍മ്മയും ബാറ്റു ചെയ്യുന്നത് കാണുകയായിരുന്നു കോഹ്ലിയും മറ്റു സഹതാരങ്ങളും. ഇതിനിടെ ടിവി ക്യാമറ ഗ്യാലറിയില്‍ ആളെക്കൂട്ടുന്ന ഒരാളിലേക്ക് തിരിഞ്ഞു. കാഴ്ച്ചയില്‍ കോഹ്‌ലിയെപ്പോലെ തന്നെയുള്ള അയാളുടെ മുഖം തൊട്ടുപിന്നാലെ ഗ്രൗണ്ടിലെ സ്‌ക്രീനിലും തെളിഞ്ഞു. കോഹ്ലി തന്നെയാണോ ഗ്യാലറിയില്‍ ആരാധകര്‍ക്കിടയില്‍ എന്ന് കാഴ്ച്ചക്കാരില്‍ സംശയമുണരും മുമ്പ് യഥാര്‍ത്ഥ കോഹ്‌ലിയുടെ പ്രതികരണവും മൈതാനത്തിലെ ടിവി സ്‌ക്രീനിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല