സ്വന്തം ലേഖകന്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ വധശിക്ഷാ വിവാദം കത്തുന്നു, ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണറുടെ പിടിവാശി. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മാരകമായ വിഷം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യൂത കസേരയിലിരുത്തി ഷോക്കടിപ്പിച്ച് ശിക്ഷ നടപ്പാക്കുന്ന ശിക്ഷാ രീതിയാണ് വിവാദത്തിലായിരിക്കുന്നത്. ഇത് പ്രാകൃത ശിക്ഷാ രീതിയാണെന്നും അതിനാല്‍ നടപ്പാക്കാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്നും വെര്‍ജീനിയ ഗവര്‍ണര്‍ വ്യക്തമാക്കി.
അടിയന്തര സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നതിന് ആവശ്യമായ വിഷമിശ്രിതം ഫാര്‍മസികളുടെ പേരുവിവരം രഹസ്യമാക്കി സൂക്ഷിച്ചുകൊണ്ട് വാങ്ങാന്‍ ജയിലധികൃതര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഭേദഗതിയ്ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുത കസേരയില്‍ ഇരുത്തി വധശിക്ഷ നടപ്പാക്കുന്ന പ്രാകൃത ശിക്ഷാ രീതി പൗരന്മാരില്‍ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും മൂന്ന് യു.എസ് മതനേതാക്കള്‍ ഇതിനെതിരെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട പ്രതിയ്ക്ക് വിഷമിശ്രിതമോ, ഇലക്ട്രിക് ചെയറോ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം വെര്‍ജീനിയയില്‍ നിലവിലുണ്ട്. എന്നാല്‍, ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാത്ത കാലത്തോളം ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കിയാല്‍ മതിയെന്ന് ആവശ്യപ്പെടുന്ന പ്രതികളുടെ ശിക്ഷ നടപ്പാക്കല്‍ നീളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല