സ്വന്തം ലേഖകന്‍: അമിത ലൈംഗിക ആസക്തിയുള്ള സ്ത്രീകള്‍ നിര്‍ബന്ധമായും ചേലാകര്‍മ്മം ചെയ്യണമെന്ന് വിര്‍ജീനിയയിലെ ഇമാം, പരാമര്‍ശം വിവാദമാകുന്നു. വിവാദ മതപണ്ഡിതന്‍ ഷകിര്‍ എല്‍സയെദാണ് അമിതമായ ലൈംഗികാസക്തി ഒഴിവാക്കാന്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന വിചിത്രമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വിര്‍ജീനിയയിലെ ഒരു ഇസ്ലാമിക് സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇമാമിന്റെ വിവാദ നിര്‍ദ്ദേശം.
ആണ്‍കുട്ടികള്‍ ചേലാകര്‍മ്മം ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. പെണ്‍കുട്ടികള്‍ ഇത് ചെയ്താല്‍ ആദരണീയമായ കാര്യവും. ഒരു മുസ്ലീം ഗൈനക്കോളജിസ്റ്റിന് പറയാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ലൈംഗികാവയവത്തിലെ സചേതനമായ ഭാഗം മുറിച്ചു മാറ്റണമെന്നാണ് ഇമാമിന്റെ നിര്‍ദ്ദേശം.
ഇമാമിന്റെ വിവാദ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ വിവാദത്തിനും തിരികൊളുത്തി. നേരത്തെയും വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ഇമാമാണ് എല്‍സയെദ്. മുസ്ലീം യുവാക്കള്‍ക്ക് ജിഹാദില്‍ പോരാട്ടം നടത്തുന്നതിന് പണം നല്‍കണമെന്ന ഇമാമിംറ്റെ പ്രസ്താവനയും വന്‍ വാദകോലാഹലങ്ങള്‍ക്ക് കാരണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല