അമേരിക്കയില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും വെടിയേറ്റു. ഡബ്ലിയുഡിബിജെ സെവന്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കറും(24) കാമറമാന്‍ ആഡം വാര്‍ഡുമാണ്(27) വെടിയേറ്റ് മരിച്ചത്. ഇവരുടെ അതിഥിയായി സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീക്കും വെടിയേറ്റിട്ടുണ്ട്.
ഈ ചാനലിലെ തന്നെ മുന്‍ ജീവനക്കാരനാണ് ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തത്. ഇയാള്‍ വെടിവെയ്ക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. വെടിവെച്ച ആളുടെ ചിത്രങ്ങളും മറ്റും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകരെ വെടിവെച്ച ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തതായും പിന്നീട് ട്വിറ്റര്‍ ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല