സ്വന്തം ലേഖകന്‍: വിര്‍ജീനിയയില്‍ 12 പേരെ കൂട്ടക്കൊല ചെയ്ത നാല്പതുകാരന്‍ ഡിവെയ്ന്‍ ക്രാഡോക് തോക്കുകള്‍ വാങ്ങിയത് നിയമപരമായിട്ടാണെന്ന് റിപ്പോര്‍ട്ട്. 2016ലും 2018ലും വാങ്ങിയ തോക്കുകള്‍ ഉപയോഗിച്ചാണ് വിര്‍ജിനിയ ബീച്ച് മുനിസിപ്പല്‍ ആസ്ഥാനത്ത് ഇയാള്‍ വെടിവയ്പ്പു നടത്തിയത്.
മുനിസിപ്പല്‍ ഓഫീസില്‍ 15 വര്‍ഷമായി എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ തോക്കുകള്‍ കണ്ടെത്തി.
വെടിശബ്ദം കുറയ്ക്കുന്ന സൈലന്‍സര്‍ തോക്കില്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. മുനിസിപ്പല്‍ ഓഫീസിനോടു ചേര്‍ന്നാണ് പോലീസ് ആസ്ഥാനവും. വെടിവയ്പ്പു തുടങ്ങി എത്രനേരം കഴിഞ്ഞാണ് പോലീസ് സംഭവം അറിഞ്ഞതെന്നു വ്യക്തമല്ല.
കഴിഞ്ഞ നവംബറില്‍ കലിഫോര്‍ണിയയിലെ ഒരു മദ്യശാലയില്‍ നടന്ന വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെര്‍ജീനിയ ബീച്ചിന്റെ ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന സംഭവമാണിതെന്ന് ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്താം പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല