സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് നിര്‍ദേശം. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ട്വിറ്ററിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ വിവരങ്ങള്‍ ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.
പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്. എത്ര പാസ്‌വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.
പാസ്‌വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ലോകത്തെ ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതി പരത്തിയിട്ടുണ്ട്. ഒരാള്‍ പാസ്‌വേര്‍ഡ് അടിക്കുമ്പോള്‍ അത് മറച്ച് വെക്കുന്ന ടെക്‌നിക്കാണ് ട്വിറ്ററിന്റെ ഹാഷിങ്. ഇതിലാണ് തകരാറുണ്ടായത്. മുന്‍കരുതല്‍ എന്ന നിലയില്‍ പലരും പാസ്‌വേര്‍ശുകള്‍ മാറ്റുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല