ബ്രിട്ടനിലെ കാലി വര്‍ഗത്തെ മുഴുവന്‍ തുടച്ചു മാറ്റി കൊണ്ടിരിക്കുന്ന കൊലയാളി വൈറസ് മനുഷ്യരിലേക്കും പകരുമോയെന്ന ഭീതിയിലാണ് ഇപ്പോള്‍ ബ്രിട്ടന്‍. സ്കാമാല്ലെന്‍ബര്‍ഗ് വൈറസ് എന്നറിയപ്പെടുന്ന ഈ കൊലയാളി വൈറസ് കിഴക്കന്‍ ഇംഗ്ലണ്ടിലെ എഴുപത്തിനാലോളം ഫാമുകളെ ബാധിച്ചതായി വിവരങ്ങള്‍ പുറത്തു വന്നിരുന്നു. തങ്ങളുടെ ആടുകളില്‍ 20% വും ഈ വൈറസ് മൂലം നഷ്ടപെട്ടതായി കര്‍ഷകര്‍ പറയുന്നു. യൂറോപ്പില്‍ ഈ വൈറസ് ആയിരത്തോളം ഫാമുകളെ ബാധിച്ചു ഭീതി പരത്തിയിരുന്നു.
ഈ വൈറസ് ബാധിക്കുന്ന ആട്ടിന്കുട്ടികള്‍ അവയവങ്ങള്‍ കൂടി ചേര്‍ന്ന പോലെയുള്ള അംഗവൈകല്യങ്ങളാലേ ജനിക്കുകയുള്ളൂ. അതിനാല്‍ തന്നെ പിന്നീട് ഇവ അതി ജീവിക്കുവാന്‍ സാധ്യത കുറവായിരിക്കും. ബ്രിട്ടനില്‍ ഇത് പടരാതിരിക്കുവാനായി ഇതിനെപറ്റി തിരക്കിട്ട പഠനത്തിലാണ് ഗവേഷകര്‍. ഇത് കാലിച്ചന്തയില്‍ വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ഇവ ബാധിച്ച കന്നുകാലികളെ ഭക്ഷിക്കുക വഴി മനുഷ്യരിലേക്കും ഇത് പടരുവാനുള്ള സാധ്യതയെപറ്റി ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കയാണ്.കഴിഞ്ഞ വേനലില്‍ ഒരു ജര്‍മന്‍ ഗ്രാമത്തിലാണ് ഈ വൈറസ് ആക്രമണം ആദ്യം ഉണ്ടായത്.
കുട്ടി ജനിക്കുന്നത് വരെ ഒരു ലക്ഷണങ്ങളും കാണിക്കുകയില്ല ഈ വൈറസ്. പക്ഷെ ജനിക്കുന്ന കുട്ടിയെ രക്ഷപ്പെടുത്താനും സാധ്യത വളരെ കുറവാണ്. അതിനാല്‍ പല കര്‍ഷകരും തങ്ങളുടെ ആട്ടിന്കുട്ടികളെ മനസില്ലാമനസോടെ കൊല്ലുകയാണ്. തന്റെ ആറായിരം കാലിക്കൂട്ടങ്ങളില്‍ പത്തു ശതമാനമെങ്കിലും ഇപ്പോള്‍ ഈ വൈറസില്‍ വലയുന്നതായി ഒരു കര്‍ഷകന്‍ അറിയിച്ചു. ജെര്‍മനിയിലും ഹോളണ്ടിലും ഇത് മുതിര്‍ന്ന കാലികളെയും ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇത് പാലുത്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. നോര്‍ക്ഫോള്‍ക്ക്, സഫ്ഫോള്‍ക്ക്, സസ്സക്സ്കെന്റ് എന്നിടങ്ങലിലാണ് ഇത് കൂടുതല്‍ പടര്‍ന്നതായി കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല