സ്വന്തം ലേഖകന്‍: സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന് നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കല്‍. ലിനിയുടെ ജീവിതം കൂടി ഭാഗമാകുന്ന വൈറസില്‍ ആ വേഷമഭിനയിക്കുന്ന റിമ കല്ലിങ്കലിന്റെ ലുക്കോടെയാണ് പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ നടി രേവതിയുടെ ആരോഗ്യ മന്ത്രി ശൈലജയുടെ കാരക്ടര്‍ ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. രണ്ട് പേരും തമ്മിലെ രൂപ സാദ്യശ്യമായിരുന്നു ആദ്യത്തെ കാര്കടര്‍ പോസ്റ്ററിനെ വേറിട്ടതാക്കിയത്. ആഷിഖ് അബുറിമ കലിങ്കലിന് കീഴിലുള്ള ഒപിഎം സിനിമാസിന്റെ ബാനറില്‍ മുഹ്സിന് പരാരിയും, ഷര്‍ഫുവും, സുഹാസും രചിച്ച വൈറസ് 2018 മെയ് മാസത്തില്‍ കേരളത്തെ ഭീതിയിലാഴ്ത്തി കടന്നു പോയ നിപ പ്രമേയമാക്കുന്ന സിനിമയാണ്.
മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കള്‍ അണി നിരക്കുന്ന വൈറസിന്റെ ട്രെയിലര്‍ ഇതിനോടകം മുപ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്. സുഷിന് ശ്യാം സംഗീതം നല്‍കിയിരിക്കുന്ന വൈറസിന്റെ ഛായാഗ്രഹണം രാജീവ് രവിയും ഷൈജു ഖാലിദും ചേര്‍ന്നാണ്. എഡിറ്റ്സൈജു ശ്രീധരന്. ചിത്രം ജൂണ്‍ 7ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല