ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനെ ഒരു മാലീഷ്യസ് സോഫ്റ്റ്‌വെയര്‍ ഹൈജാക്ക് ചെയ്തതിനെ തുടര്‍ന്നു 2 മില്യനില്‍ അധികം വരുന്ന ഉപഭോഗ്താക്കള്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്. സേര്‍ച്ച് ബോക്സിനു തൊട്ടു മുകളില്‍ മഞ്ഞ നിറത്തിലൊരു ബോക്സിലാണ് ഗൂഗിളിന്റെ മുന്നറിയിപ്പ് വൈറസ് ബാധിച്ച കമ്പ്യൂട്ടറുകള്‍ക്ക് നല്‍കുന്നത്. ഈ മാലീഷ്യസ് സോഫ്റ്റ്‌വെയര്‍ ഗൂഗിള്‍ നല്‍കുന്ന സേര്‍ച്ച് റിസള്‍ട്ട്കളെ ഹൈജാക്ക് ചെയ്തു പകരം വ്യാജ ആന്റി വൈറസുകലുള്ള വെബ്സൈറ്റിലേക്കാണ് നയിക്കുന്നതെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ സെക്യൂരിറ്റി എന്‍ജിനീയര്‍ ആയ ദാമിയന്‍ മെന്‍ഷര്‍ പറയുന്നു.
മുന്‍പ് ഗൂഗിളിന്റെ ഓര്‍ക്കുട്ടില്‍ വൈറസ് ബാധയുണ്ടായത് ഗൂഗിളിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. സമീപ കാലത്തായ സൈബര്‍ ക്രൈം വളരെയേറെ കൂടിയിട്ടുമുണ്ട്. എന്തായാലും സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ആന്റി വൈറസ് ഡൌണ്‍ലോഡ് ചെയ്യാനൊന്നും നില്‍ക്കണ്ട വ്യാജ ആന്റി വൈറസുകളില്‍ വിശ്വസിച്ചവരാണ് ചതിയില്‍ വീണിരിക്കുന്നത് ഇത് ഗൂഗിളിന്റെ വിശ്വാസതയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല