വിവാഹം കഴിച്ചാല്‍ പങ്കാളിയെ ബ്രിട്ടനിലേക്ക് കൊണ്ട് വരാന്‍ ഒരുപാട് നിയന്ത്രണങ്ങള്‍ അടുത്തിടെ ബ്രിട്ടന്‍ നടപ്പില്‍ വരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടനിലെ സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് യുകെ ബോര്‍ഡര്‍ ഏജന്‍സി മാര്യേജ് വീസ മാനദണ്ഡങ്ങളിലും മാര്‍ഗനിര്‍ദേശങ്ങളിലും മാറ്റം വരുത്തിയിരിക്കുകയാണ്. ക്വിലയും ബിബിയും ഹോം സെക്രട്ടറിക്കെതിരേ നല്‍കിയ കേസിന്റെ വിധിയിലായിരുന്നു കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍.
21 വയസില്‍ താഴെയുള്ള പങ്കാളിക്ക് വീസ അനുവദിക്കില്ലെന്ന ചട്ടത്തെയാണ് ഇവര്‍ ചോദ്യം ചെയ്തത്. കോടതി വിധി ഇവര്‍ക്ക് അനുകൂലവുമായിരുന്നു. വ്യാജ വിവാഹങ്ങളും നിര്‍ബന്ധിത വിവാഹങ്ങളും തടയാനാണ് വിവാഹത്തിനു കുറഞ്ഞ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തി ഹോം ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിട്ടത്. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ചവരെയും ഇതു പ്രതികൂലമായി ബാധിക്കുന്നുവെന്ന് കോടതി കണ്ടെത്തി. ഇതനുസരിച്ച് കുറഞ്ഞ വിവാഹ പ്രായം വീണ്ടും 21 ല്‍ നിന്നു പതിനെട്ടാക്കിയിട്ടുണ്ട്.
വിവാഹിത ദമ്പതികള്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും സ്വവര്‍ഗ പങ്കാളികള്‍ക്കും ഇത് ഒരുപോലെ ബാധികമായിരിക്കും. കോടതി വിധിയുടെ പുതിയ നിയമത്തിലെ നിര്‍വചനത്തില്‍ ഇങ്ങനൊണ് പരാമര്‍ശിക്കുന്നത്. ഭര്‍ത്താവ്, ഭാര്യ, എന്നിവര്‍ക്കൊപ്പം പ്രതിശ്രുത വധു, സ്വവര്‍ഗ ദമ്പതികള്‍ എന്നിവരെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടം നടപ്പുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല