കുവൈത്തിലേക്കുള്ള വിസ സ്റ്റാബ് ചെയ്യുന്നതിന് മവാറെദ് എന്ന കമ്പനി ഈടാക്കുന്നത് നിയമാനുസൃത സര്‍വീസ് ചാര്‍ജിന്റെ ഇരട്ടി.
കുവൈത്ത് ആസ്ഥാനമായി വിസ സര്‍വീസ് സെന്റര്‍ നടത്തുന്ന സ്ഥാപനമാണ് മവാറെദ്. ഈ വര്‍ഷം ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയ കുവൈത്ത് വിസ സ്റ്റാംപിങിന് അധികാരപ്പെടുത്തിയ ഏക കമ്പനിയായ മവാറെദ് ഉദ്യോഗാര്‍ത്ഥികളെ പിഴിയുന്നതായി നേരത്തേതന്നെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പരിശോധനകള്‍ പൂര്‍ത്തിയാക്കി വിസ സ്റ്റാമ്പിങിന് ഇടനിലക്കാരാവുകയെന്നതാണ് മവാറെദിന്റെ ചുമതല. മവാറെദിന്റെ വിസ ഓപ്പറേഷന്‍ സെന്റര്‍ വഴി മാത്രമേ കുവൈത്ത് എംബസി നിലവില്‍ വിസ സ്റ്റാമ്പ് ചെയ്യൂ. ഈ കുത്തകാനുമതി മറയാക്കിയാണ് കമ്പനി അമിത ഫീസ് ഈടാക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
നേരത്തേ 2800 രൂപ നല്‍കിയാല്‍ വിസ ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നും വിസ സ്റ്റാംപിങ് നടത്തുമായിരുന്നു. എന്നാല്‍ മവാറെദിന് ഇതിന്റെ അനുമതി ലഭിച്ചതോടെ ഇത് 9800 രൂപയായി വര്‍ധിച്ചു. ലോക്കല്‍ ഏജന്റുമാരുടെ കമ്മീഷനുള്‍പ്പെടെ വിസാ സ്റ്റാംപിങിന് ഏതാണ്ട് 15,000 രൂപയോളം ചെലവാകും. നരത്തേ മൂന്നുദിവസം കൊണ്ട് സാധ്യമായിരുന്ന ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ഇപ്പോള്‍ ഏഴ് ദിവസം മുതല്‍ ഒരുമാസം വരെ സമയമെടുക്കുന്നു.
അതിനിടെ കുവൈത്തിലേക്കുള്ള വിസ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റസിഡന്‍സി അഫയേഴ്‌സ് അറിയിച്ചു. ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍സബാഹിന്റെ അനുമതി ലഭിച്ചാലുടന്‍ വിസ ഫീസ് വര്‍ധന നിലവില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല