നടി വിഷ്ണുപ്രിയയുടെ മോഷണം പോയ ബാഗിലുണ്ടായിരുന്ന രേഖകള്‍ തപാല്‍പെട്ടിയില്‍ നിന്ന് കണ്ടെടുത്തു. മാനാഞ്ചിറയിലെ ഹെഡ്പോസ്റ്റോഫീസിലെ തപാല്‍പെട്ടിയില്‍ നിന്നാണ് നടിയുടെ ബാഗിലുണ്ടായിരുന്ന ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ്, അമ്മ അംഗത്വ കാര്‍ഡ് മുതലായവ കണ്ടെടുത്തത്.
പ്ലാസ്റ്റിക് കവറിലാക്കിയാണ് രേഖകള്‍ തപാല്‍പെട്ടിയില്‍ നിക്ഷേപിച്ചിരുന്നത്. രാവിലെ കത്തുകള്‍ പുറത്തെടുക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങിനെത്തിയപ്പോഴാണ് നടിയുടെ ബാഗ് മോഷണം പോയത്. ബാഗില്‍ മൂന്ന് ലക്ഷം രൂപ വിലമതിയ്ക്കുന്ന സാധനങ്ങള്‍ ഉണ്ടായിരുന്നതായി നടി പറഞ്ഞു.
മൂന്നു പവന്റെ സ്വര്‍ണ്ണ വള, ഒരു നവരത്ന മോതിരം, ഒരു സ്വര്‍ണ്ണ മോതിരം, ഐഫോണ്‍, റാഡോ വാച്ച്, 200 ബഹ്റൈന്‍ ദിനാര്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.ജയിന് റോഡിലെ ഹോട്ടലില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന വിഷ്ണുപ്രിയ എട്ടരയോടെ ഉണര്‍ന്നപ്പോഴാണ് ബാഗ് മോഷണം പോയതായി മനസ്സിലാക്കിയത്.
ഹോട്ടല്‍ റിസപ്ഷനിലെ സിസിടിവിയില്‍ വിഷ്ണുപ്രിയ സ്യൂട്ട്കേസും ചെറിയ ബാഗുമായി വരുന്ന ദൃശ്യമുണ്ട്. എന്നാല്‍ ക്യാമറയില്ലാത്ത ഹോട്ടലിന്റെ പിറകു ഭാഗത്തു കൂടിയാവും മോഷ്ടാവ് ഉള്ളില്‍ കയറിയിട്ടുണ്ടാവുകയെന്ന നിഗമനത്തിലാണ് പൊലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല