1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015


കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2015 ഏപ്രില്‍ 15#ാ#ം തീയതി ബുധനാഴ്ച, റെയ്‌നം മില്ലേനിയം സെന്ററില്‍ വച്ച് വിഷുദിനം ആഘോഷിച്ചു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്‍ത്തി കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വിഷു ആഘോഷം സംഘടിപ്പിച്ചു.

വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയും സമാജാംഗങ്ങളുടെയും കുട്ടികളുടെയും കലാമത്സരങ്ങളും പ്രശസ്ത ഗായിക സുപ്രഭ പി നായരുടെ സിനിട്രാക്ക് ഗാനമേളയും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. പുതുതലമുറക്ക് ആര്‍ഷഭാരതസംസ്‌കാരത്തെയും ധര്‍മ്മചിന്ത ജീവിതരീതികളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘പൂര്‍ണവിദ്യ’ വേദാധ്യയനപരിപാടിക്കും കെന്റില്‍ തുടക്കമായി. കെന്റ് ഹിന്ദു സമാജം ചെയര്‍മാന്‍ ശ്രീ നടരാജന്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി ‘പൂര്‍ണവിദ്യ’ പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ പൂര്‍ണവിദ്യ ഫൗണ്ടേഷന്‍ യുകെ ഡയറക്ടര്‍ ശ്രീ സുരേഷ് സോമയാജുല പദ്ധതിയെപറ്റി സമാജംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വിശദീകരിച്ചു. ഇതോടൊപ്പം നമ്മുടെ മാതൃഭാഷയായ മലയാള ഭാഷാപഛനവും കുട്ടികള്‍ക്കുവേണ്ടി നടത്തപ്പെടും.

ഒരു ദിനം മുഴുവന്‍ നീണ്ടുനിന്ന വിഷുദിനാഘോഷങ്ങള്‍ വന്‍വിജയമാക്കിയ സമാജാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രോഗ്രാം കണ്‍വീനര്‍മാരായ ശ്രീമതി സുഗത ബിജുവും ശ്രീമതി വാണിശ്രീ സിബിയും നന്ദിയര്‍പ്പിച്ചു. ഏപ്രില്‍ 25ന് ജില്ലിന്ഗം ശ്രീ രാജേഷ് ചക്കേടത്തിന്റെ വീട്ടില്‍ നടന്ന അവലോകനയോഗത്തില്‍ കെന്റ് ഹിന്ദു സമാജത്തിന്റെ വരുംകാലപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ശ്രീ കെആര്‍ നടരാജന്‍ (ചാത്തം) ചെയര്‍മാനായും ശ്രീ വിജയമോഹന്‍ (ജില്ലിന്ഗം) ജനറല്‍ സെക്രട്ടറിയായും ശ്രീമതി ശ്രീലത വിജയന്‍ (ഡോവര്‍) ട്രഷററായും മറ്റു ഭരണസമിതിയംഗങ്ങളായി ശ്രീ സജികുമാര്‍ ഗോപാലന്‍ (ആഷ്‌ഫോഡ്) ശ്രീ ബിജു ജനാര്‍ദ്ദനന്‍ (ജില്ലിന്ഗം) ശ്രീ രാജേഷ് ചക്കേടത്ത് ശ്രീ സജിത്ത് ഉണ്ണികൃഷ്ണന്‍, ശ്രീമതി വാണിശ്രീ സിബി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പൂര്‍ണവിദ്യ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ ശ്രീമതി സോജ മധു (ആഷ്‌ഫോഡ്)വിനെയും ശ്രീ ഉണ്ണികൃഷ്ണനെ (ജില്ലിന്ഗം)യും അധ്യാപകരായി ശ്രീ ഭാസ്‌കരന്‍ നടരാജന്‍ അയ്യരെ (ചാത്തം)യും ശ്രീമതി പ്രീത സജിത്തിനെ (ചാത്തം)യും ശ്രീ സഞ്ജീവ് മേനോനെ (ഡാര്‍ട്‌ഫോഡ്)യും സമാജം ചുമതലപ്പെടുത്തി. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ശ്രീ സോഹന്‍ ശേഖറിനെ (മാര്‍ഗെറ്റ്)യും ശ്രീ അജിത് കൃഷ്ണനെ (കാന്റര്‍ബറി)യും എന്നിവരെയും പിആര്‍ഒ ആയി ശ്രീ ജോമോന്‍ വര്‍ഗീസിനെയും സമാജം ചുമതലപ്പെടുത്തി.

ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍:

മേയ്: ‘പൂര്‍ണവിദ്യ’ അധ്യാപകപരിശീലനം
ജൂണ്‍ 27 (ശനിയാഴ്ച): വിശേഷാല്‍ ഭജന- ല്യുടന്‍
ബെഡ്‌ഫോഡ്‌ഷെയറിലെ ഡന്‍സ്‌ടെബില്‍ വച്ച്
ജൂലൈ-ആഗസ്റ്റ്: രാമായണമാസം
സെപ്റ്റംബര്‍ 12 (ശനിയാഴ്ച): ഓണാഘോഷം
സെപ്റ്റംബര്‍ 26 (ശനിയാഴ്ച): ഗണേശോത്സവം
ഒക്‌ടോബര്‍: കുടുംബാംഗങ്ങളുടെ വിനോദയാത്ര
നവംബര്‍ 28 (ശനിയാഴ്ച): അയ്യപ്പപൂജ
ഡിസംബര്‍: പുതുവല്‌സരാഘോഷം
കൂടാതെ എñാ മാസവും കുടുംബസംഗമവും ഭജനയും ഉണ്ടായിരിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.