വോക്കിംഗ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈസ്റര്‍ വിഷു ആഘോഷങ്ങള്‍ നടത്തി.ഏപ്രില്‍ 14 -നു വിഷു ദിവസം തന്നെ ആയിരുന്നു ഓള്‍ഡ് വോക്കിംഗ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷങ്ങള്‍. കുടുംബങ്ങളുടെ ഒത്തുചേരലിനും ഈസ്റ്റിറിന്‍റെയും വിഷുവിന്റെയും സന്ദേശം പുതിയ തലമുറയ്ക്ക് മനസിലാക്കുന്നതിനും ആഘോഷം അവസരമായി.
ക്രിസ്തുവിന്റെ ഉയിര്‍പ്പിലൂടെ തിന്മക്കുമേല്‍ നന്മ നേടിയ വിജയം ആഘോഷിക്കുന്ന ഈസ്റര്‍, സഹോദര്യത്തിന്റെയും സഹവര്‍ത്വിത്തത്തിന്റെയും സന്ദേശം നല്‍കുന്ന വിഷു എന്നിവ ഒരുമിച്ച് ആഘോഷിച്ചു കൊണ്ട് വോക്കിംഗ് മലയാളി അസോസിയേഷന്‍ മതേതര സങ്കല്‍പ്പത്തിന് മാതൃകകൂടിയായി. ശ്രീമതി അജിത നമ്പ്യാര്‍, ശ്രീമതി ഗ്രീഷ്മ സന്തോഷ് എന്നിവര്‍ കൃഷ്ണവിഹ്രഹവും, കണി വെള്ളരി, വെറ്റില, അടക്ക ഉള്‍പ്പെടെ പല നാടന്‍ ഫലങ്ങളും ചേര്‍ന്ന ഒരുക്കിയ വിഷുക്കണി ഗൃഹതുരത്വം ഉണര്‍ത്തുന്നതായി .
അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സന്തോഷ് കുമാര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ശ്രീ. ജോസഫ് ജോര്‍ജ് ഈസ്റര്‍ സന്ദേശം നല്‍കി. ചെറിയ കുട്ടികള്‍ക്കായി ഈസ്റെര്‍ എഗ്ഗ് ഹണ്ട്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകമായി ചാക്കിലോട്ടം എന്നീ മത്സരങ്ങള്‍ എല്ലാവരിലും കൌതുകം ഉയര്‍ത്തി. വിജയികള്‍ക്ക് യുക്മ പ്രസിഡണ്ട് ശ്രീ . വര്‍ഗീസ് ജോണ്‍ സമ്മാനങ്ങള്‍ നല്‍കി. അസോസിയേഷന്റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ പ്രസിഡന്റ് വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല