ഉലകനായകന്‍ കമലഹാസന്റെ ചിത്രമായ വിശ്വരൂപത്തില്‍ നിന്ന് അനുഷ്ക പിന്മാറിയതായി റിപ്പോര്‍ട്ട്. നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിലാണ് അനുഷ്കയെ നായികയായി കണ്ടെത്തിയത്. ബോളിവുഡ് നടി സൊണാക്ഷി സിന്‍ഹ മുതല്‍ സമീറ റെഡ്ഡി വരെയാണ് കമലിന്റെ നായികാപ്പട്ടകയില്‍ ഉണ്ടായിരുന്നത്.
അനുഷ്കയെ നായികയായി തീരുമാനിച്ചതോടെ കമല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അനുഷ്ക കരാറൊപ്പിട്ടിരുന്നില്ല. തിരക്കുള്ള നടിയായ അനുഷ്ക മറ്റു പല ചിത്രങ്ങളുടെയും ഷെഡ്യൂളുകള്‍ മാറ്റിവച്ച് കമലിന് ഡേറ്റ് നല്‍കാമെന്നാണ് കരുതിയതെങ്കിലും വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ല. ചിത്രത്തില്‍ അഭിനയിക്കാനുള്ള ബുദ്ധിമുട്ട് അനുഷ്ക കമലിനെ അറിയിച്ചതായാണ് അറിയുന്നത്.
അതേസമയം ചിത്രത്തിലെ നായികയായി ഏതെങ്കിലും ബോളിവുഡ് നടിയെ സ്വന്തമാക്കാനാണ് കമലഹാസന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സമീറ റെഡ്ഡിയാണ് ഇവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല