1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2016

കിസാന്‍ തോമസ്: യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് മാര്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ നിയമിക്കുകയും, 2016 നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെത്രാഭിഷിക്തനുമായ
ഇരിഞ്ഞാലക്കുട രൂപതാംഗം മോണ്‍: സ്റ്റീഫെന്‍ ചിറപ്പണത്തു ഡിസംബര്‍ 18നു അയര്‍ലണ്ട് സന്ദര്‍ശ്ശിക്കുന്നു.

18നു(ഞായറാഴ്ച)രാവിലെ 9.30നു താലാ സ്പ്രിങ് ഫീള്‍ഡിലുള്ള സെന്റ്:മര്‍ക്ക്‌സ് ദേവാലയത്തില്‍ ( SMC Malayalam mass cetnre Tallaght) അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫെന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും.

കൂടാതെ 19നു (തിങ്കളാഴ്ച) വൈകുന്നേരം 6 മണിക് ഡബ്ലിന്‍ സ്Iറോ മലബാര്‍ സഭയുടെ 9 മസ്സ് സെന്ററുകളിലെ കമ്മറ്റി അംഗങ്ങളുടേയും,(നിലവിലുള്ളതും പുതുതായി തിരഞ്ഞെടുത്തവരും) വേദപാഠ അദ്ധ്യാപകരുടേയും ഒരു കമ്മറ്റി മീറ്റീങ്ങ് താലാ സ്പ്രിങ് ഫീള്‍ഡിലുള്ള സെന്റ്:മര്‍ക്ക്‌സ് ദേവാലയത്തില്‍ വൈകീട്ട് 6 മണിക്ക് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫെന്‍ ചിറപ്പണത്തിന്റെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നതായിരിക്കും.തദവസരത്തില്‍ അയര്‍ലണ്ട് സ്Iറോ മലബാര്‍ സഭയുടെ നാഷണല്‍ കൊഡിനേറ്റര്‍ മോണ്‍:ആന്റണി പെരുമായന്‍ സന്നിഹിതനായിരിക്കും.
18 ഞായറാഴ്ച രാവിലെ 9.30നു നടക്കുന്ന വി.കുര്‍ബ്ബാനയില്‍ സാധിക്കുന്ന എല്ലാ വിശ്വാസികളും എത്തിചേരണമെന്നും,19 തിങ്കളാഴ്ച വൈകുന്നേരം 6 മണിക് നടക്കുന്ന സംയുക്ത കമ്മറ്റിയില്‍ എല്ലാ കമ്മറ്റി അംഗങ്ങളും വേദപാഠ അദ്ധ്യാപകരും പങ്കെടുക്കണമെന്നും ണമെന്നും ഡബ്ലിന്‍ സ്Iറോ മലബാര്‍ ചാപ്ലയിന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ആന്റെണി ചീരംവീലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.