സണ്ണി മണ്ണാറത്ത്
ലിവര്‍പൂള്‍: കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസര്ക്കലിയുടെ ആഭിമുഖ്യത്തില്‍ ഗോളി നെയിം ചര്‍ച്ചില്‍ ഇന്നലെ നടന്ന കുരിശിന്റെ വഴിയോടെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് തുടക്കമായി. കുരിശിന്റെ വഴിയുടെ സമാപന പ്രാര്‍ത്ഥനയക്ക് ഫാ. ഫിലിപ്പ് കുഴിപറമ്പില്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നു.
മാര്‍ച്ച് 29ാം തിയതി ഹോളി നെയിം ചര്‍ച്ചില്‍ ഓശാന ഞായര്‍ ആചരിക്കുന്നു. നാല് മണിക്ക് കുരിശിന്റെ വഴി തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും മറ്റ് തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും. ഏപ്രില്‍ മൂന്നാം തിയതി രാവിലെ 9ന് സെന്റ് ഫിലോമിന ചര്‍ച്ചില്‍ ദുഖവെള്ളി ആചരണം. പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍, കുരിശിന്റെ വഴി, നഗരി കാണിക്കല്‍, സ്ലീവാ വണക്കവും മറ്റ് ശുശ്രൂഷകളും നടത്തപ്പെടുന്നു.
ഏപ്രില്‍ നാലാം തിയതി വൈകിട്ട് അഞ്ച് മണിക്ക് ഉയര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ സെന്റ് ഫിലോമിനാ ചര്‍ച്ചില്‍ നടത്തപ്പെടുന്നു. വിശുദ്ധ വാരത്തിലെ അവസാനത്തെ പത്ത് ദിവസം തുടര്‍ച്ചയായി ലിവര്‍പൂളില്‍ കുരിശിന്റെ വഴിയും ഈ വര്‍ഷം ആചരിക്കുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവിവരങ്ങല്ക്ക്
ടോം തോമസ് 07577249750
ജെസി ജിമ്മി 07951980102
ജോര്‍ജ്കുട്ടി 07939021706
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല