1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2015

അപ്പച്ചന്‍ കണ്ണന്‍ചിറ

ബ്രോമിലി: സതക് അതിരൂപതയുടെ കീഴിലുള്ള ലണ്ടനിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ദിവ്യ രക്ഷകന്റെ പീഡാനുഭവ വാര ആചരണങ്ങള്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു.ബ്രോംമിലി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട് (കപുചിന്‍) വിശുദ്ധവാര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.

‘ഭയപ്പെടേണ്ട,ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം,അവന്‍ ഇവിടെയില്ല അരുള്‍ ചെയ്തിരുന്നതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു’ മത്തായി 28:6

ജെറുശലേം നഗരിയിലൂടെ യേശുനാതന്‍ വിനയാന്വിതനായി കഴുതപ്പുറത്തു തന്റെ പീഡാനുഭവ വാരത്തിലേക്ക് തീര്‍ത്ഥയാത്ര ചെയ്യുമ്പോള്‍ ഒലിവോലയും, ജയ് വിളികളുമായി വന്‍ ജനാവലി വരവേറ്റ ഓശാനയുടെയും,ദാസന്റെ മനോ തലത്തിലേക്ക് ഇറങ്ങി ശിഷ്യരുടെ പാദങ്ങള്‍ കഴുകി മുത്തിയ ശേഷം അപ്പം പകുത്തു നല്‍കി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹ തിരുന്നാളിന്റെയും,രക്ഷാകര പദ്ധതിയുടെ ഭാഗമായി ദുംഖ വെള്ളിയാഴ്ചയില്‍ ദുസ്സഹമായ പീഡകള്‍ എല്‍ക്കുകയും കുരിശുമരം ചുമന്ന് അതില്‍ തന്നെ ക്രൂശിക്കപ്പെട്ട മഹാ ത്യാഗത്തിന്റെയും, പ്രത്യാശയും, പ്രതീക്ഷയും, വിശ്വാസവും ലോകത്തിനു നല്‍കിയ വലിയ ആഴ്ചയുടെ ഔന്ന്യത്യമായ ഉയര്‍പ്പു തിരുന്നാള്‍ സ്മരണകള്‍ ഉണര്‍ത്തുന്ന ഈസ്റ്റര്‍ തിരുന്നാളും ബ്രൊമ്ലിയില്‍ ഭക്തി പുരസ്സരം നോമ്പുകാല നിറവില്‍ ആചരിക്കുന്നു.

ഏപ്രില്‍ 1 നു ബുധനാഴ്ച രാവിലെ 10:30 മുതല്‍ 12:30 വരെയും, വൈകുന്നേരം 7:00 മുതല്‍ 8:30 വരെയും കുമ്പസാരിച്ചു ഒരുങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പെസഹാ വ്യാഴാഴ്ച വൈകുന്നേരം 8:00 മണിക്ക് ബ്രോമിലി ഇടവകാംഗങ്ങളോടൊപ്പം നടത്തുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം അപ്പം മുറിക്കല്‍ ശുശ്രുഷയും അനുബന്ധ പ്രാര്‍ത്ഥനകളും നടത്തുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.
സിബി 07412261169, ബിജു 07794778252
സെന്റ് ജോസഫ്‌സ് ചര്‍ച്ച്, പ്ലിസ്റ്റൊലെയിന്‍,ബ്രോമിലി,ബീആര്‍1 2 പീആര്‍

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.