അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ലോകത്തിന് മാതൃകയാകാന്‍ ഇന്ത്യ തയാറെടുക്കുന്നതിനിടെ മോദിയുടെ യോഗാ രാഷ്ട്രീയത്തെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്. പ്രധാനമന്ത്രി തുടങ്ങി വച്ച ആയൂഷ് മന്ത്രാലയത്തെയും പുടിന് വിശ്വസിക്കുന്നില്ല. ആയൂര്‍വേദം,യോഗ,യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെ ഉള്‍പ്പെടുത്തി ആരെങ്കിലും ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുമോയെന്നും പുട്ടിന് ആശ്ചര്യപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡി യോഗ ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ഉണ്ടെങ്കില്‍ തന്നെ അത് ആരെങ്കിലും പൊതുവേദിയില്‍ തുറന്ന് സമ്മതിക്കുമോ. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന രാജ്യാന്തര സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ പുടിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മോഡി നല്ല മനുഷ്യനാണെന്നും തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്നുമായിരുന്നു ഇരുനേതാക്കളും തമ്മില്‍ ശത്രുതയിലാണോയെന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ എപ്പോഴും സന്ധി ചെയ്യാന്‍ തയാറാണെന്നും പുട്ടിന് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല