സ്വന്തം ലേഖകന്‍: സമാധാനത്തിനായി ദേശീയഗാനം, പാകിസ്താന്റെ പിറന്നാളിനൊരു ഇന്ത്യന്‍ സമ്മാനം, വൈറലായി വോയ്‌സ് ഓഫ് രാമിന്റെ വീഡിയോ. സമാധാനത്തിന്റെ സന്ദേശം പങ്കുവച്ച് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും കലാകാരികളും കലാകാരന്മാരും ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രണ്ടു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘വോയ്‌സ് ഓഫ് റാം’ എന്ന കൂട്ടായ്മയാണ് വീഡിയോ തയ്യാറാക്കിയത്.
ഓരോ വരികള്‍ ഓരോരുത്തരായി ആലപിക്കുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഓരോ ഗായകരും, രണ്ടു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ പാടുന്നുണ്ട്. ഈ മാസം പന്ത്രണ്ടിനാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഒരു സൈനികന്റെ മകള്‍ ഇന്ത്യ പാക് സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോയിലൂടെ ലോകപ്രശസ്തമായ കൂട്ടായ്മയാണ് രാം സുബ്രഹ്മണ്യന്‍ നയിക്കുന്ന വോയ്‌സ് ഓഫ് റാം. രാഷ്ട്രീയ തന്ത്രജ്ഞര്‍, ആര്‍ട്ടിസ്റ്റുകള്‍, പരസ്യ ചിത്ര നിര്‍മ്മാതാക്കള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധര്‍, സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ തുടങ്ങി വിവിധ രംഗങ്ങളിലുള്ളവര്‍ ഒരുമിക്കുന്ന കൂട്ടായ്മയാണിത്.
സിദ്ധാര്‍ത്ഥ് ബസ്‌റുര്‍, ഇഷീത ചക്രവര്‍ത്തി, സഞ്ജീത ഭട്ടാചാര്യ, നിഖില്‍ ഡിസൂസ, അഖില്‍ ഹരിദാസ് കാമത്ത്, മെഹര്‍ മിസ്ത്രി, ആദില്‍ മാനുവല്‍, രാഘവ്, അര്‍ജുന്‍ എന്നിവരാണ് വീഡിയോയില്‍ ഉള്ള ഇന്ത്യക്കാര്‍. അലിഷ്യ ഡയസ്, നടാഷ ബൈഗ്, ജെ അലി, സീഷന്‍ അലി എന്നിവരാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍. ഇതില്‍ ആദില്‍ മാനുവല്‍ ഗിറ്റാറിസ്റ്റും മറ്റുള്ളവര്‍ ഗായകരുമാണ്. സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ഗാനം കാണാം,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല