വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുപ്പത്തിനാലാമത് ധനസഹായം കോട്ടയം ജില്ലയില്‍ ചെമ്പ് പഞ്ചായത്തില്‍ ബ്ലയിത്തറ ജോര്‍ജിന്റെ മകന്‍ ജോണ്‍സണ് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി ചെമ്പ് സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മാമ്പള്ളി 53069.50 രൂപയുടെ ചെക്ക് ജോണ്‍സണ് കൈമാറി. തദവസരത്തില്‍ ചെമ്പ് സെന്റ് ജോര്‍ജ് പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ സണ്ണി കൂവയ്ക്കല്‍, വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി മെമ്പര്‍ ജോജി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു.
കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തില്‍ ബ്ലായിത്തറ ജോര്‍ജിന്റെ കുടുംബം നിത്യവൃത്തിക്കായി ഇന്ന്
കഷ്ടപ്പെടുകയാണ്. ഒരു കുടുംബത്തിന്റെ ആശ്രയമാകേണ്ട ഏക മകന്‍ ജോണ്‍സണ്‍ ജനിച്ചപ്പോള്‍ തന്നെ തളര്‍ന്നു കിടപ്പിലാണ്. ആസ്ത്മ രോഗിയായ അച്ഛന്‍ ജോര്ജും വര്‍ഷങ്ങളായി കിടപ്പിലാണ്. സ്വന്തമയി വീടും സ്ഥലവുമില്ലത്തതിനാല്‍ രണ്ട് സെന്റു സ്ഥലത്ത് പള്ളിക്കാര്‍ വച്ച് നല്കിയ വീട്ടിലാണ് പ്രായമായ ജോര്‍ജും കുടുംബവും താമസിക്കുന്നത്. ജോണ്‍സണ്‍ന്റെ അമ്മ അയല്‍വക്കങ്ങളില്‍
വീട്ടുവേല ചെയ്യുന്നതില്‍ നിന്നും ലഭിക്കുന്ന തുച്ചമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിതം തള്ളിനീക്കുന്നത്.
സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത ജോണ്‍സണ് ഒരു മാസത്തെ മരുന്നിനു തന്നെ ഏകദേശം 2000 രൂപയൊളം ചിലവാകും.അന്നന്ന് വേണ്ടുന്ന അപ്പത്തിനു കഷ്ടപ്പെടുന്ന ഇ കുടുംബത്തിനു മകന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ്. ജോണ്‍സണെക്കുറിച്ച് അന്നേഷിച്ചറിഞ്ഞ വോകിംഗ് കാരുണ്യ ഈ മാസത്തെ സഹായ നിധി ജോണ്‌സണ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു .ഈ സംരംഭത്തെ സഹായിച്ച യു.കെയിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല