ഐസ്ലാന്‍ഡിലെ അഗ്നിപര്വതങ്ങളിലെ വൈദ്യുതോര്ജപദ്ധതികളില് നിന്നും വൈദ്യുതി ലഭിക്കുന്നതിനായി ബ്രിട്ടന് സര്‍ക്കാര്‍ കരുക്കള്‍ നീക്കിത്തുടങ്ങി. ഊര്‍ജമന്ത്രിയായ ചാള്‍സ് ഹെന്‍ട്രി ഇതിനായി ഐസ്ലാന്‍ഡ് അടുത്തമാസം സന്ദര്‍ശിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂഗര്ഭതാപവിഭവങ്ങള് ശരിയാം വിധം ഉപയോഗിക്കുന്നതിനായി മുന്‍പേ ബ്രിട്ടണ് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഐസ്ലാണ്ടുമായി ഒരു കരാര്‍ ഉണ്ടാക്കുകയാണ് ബ്രിട്ടന്റെ ശ്രമം എന്നറിയുന്നു.
ഇതോടെ ബ്രിട്ടനിലെ ഊര്‍ജപ്രതിസന്ധിക്കു ഒരു തീരുമാനം ആകും എന്നാണു സര്‍ക്കാര്‍ കരുതുന്നത്. ഐസ്ലാന്‍ഡ് സര്‍ക്കാര്‍ ഈ ചര്‍ച്ചയില്‍ സഹകരിക്കുന്നത് നല്ല ലക്ഷണമായിട്ടാണ് ഹെന്‍ട്രി പറയുന്നത്. സമുദ്രത്തിനടിയിലൂടെയായിരിക്കും വൈദ്യുതി ബ്രിട്ടനിലേക്ക് കൊണ്ട് വരിക എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അടുത്ത നൂറ്റാണ്ടോടെ യൂറോപ്പ് മുഴുവന്‍ പടര്‍ന്നു നില്ക്കുന്ന ശൃംഖലയുടെ ഒരു തുടക്കം ആയിരിക്കും ഈ ചര്‍ച്ച.
ഇതിലൂടെ കാറ്റ്,തിരമാല,അഗ്നിപര്‍വതം എന്നീ ഊര്‍ജസ്രോതസുകളില്‍ നിന്നും ഊര്‍ജം ഉത്പാദിപ്പിക്കുന്ന ശൃംഖല ഒന്നായി കൂടിച്ചേരും. ഇത് മുഴുവന്‍ യൂറോപ്പിനെയും ഊര്‍ജപ്രതിസന്ധിയില്‍ നിന്നും കരകയറ്റും എന്ന് കരുതപ്പെടുന്നു. ഈ പദ്ധതികളെക്കുറിച്ചും ഊര്‍ജമന്ത്രി ഐസ്ലാന്ഡ്മായി ചര്‍ച്ച നടത്തും. ലോ കാര്‍ബണ്‍ എനര്‍ജി മാത്രമായിരിക്കും ഈ രീതിയില്‍ ബ്രിട്ടണ് മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങുക.
ബ്രിട്ടനിലെ ഇപ്പോഴത്തെ പല പ്രശ്നങ്ങള്‍ക്കും ഈ പദ്ധതി ഒരു ഉത്തരമാകുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പലപ്പോഴായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഊര്‍ജവിലയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പുതിയ പദ്ധതികള്‍ക്ക് ആകുമെന്ന് വിദഗ്ദ്ധര്‍ അറിയിക്കുന്നു. ഭാവിയിലേക്കുള്ള ഊര്‍ജത്തിനായി ആഫ്രിക്കന്‍ രാജ്യങ്ങളുമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും ബ്രിട്ടണ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സൗര്യോര്ജമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടുതലായും ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല