ഡോണി സ്‌കറിയ: ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമായി ഓള്‍ യു.കെ ഇന്‍ഡോര്‍ വോളീബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ മാസം 8 ആം തീയതി ഷെഫീല്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (EIS) വച്ച് നടത്തപ്പെടുന്നു.
2012 ല്‍ 8 പേര്‍ ചേര്‍ന്ന് രൂപീകരിച്ച ക്ലബ്ബ് നിലവില്‍ ഷെഫീല്‍ഡിലെ 25 ല്‍ പരം വോളീബോള്‍ പ്രേമികള്‍ക്കു ആവേശവും വോളിബോള്‍ പരിശീലിക്കുവാനുള്ള കളരിയുമായി മാറിയപ്പോള്‍, മലയാളിയുടെ നിത്യജീവിത്തിന്റെ ഭാഗമായിരുന്ന ഈ കായിക വിരുന്ന് യു കെ യില്‍ വളരുന്ന പുതുതലമുറക്ക് ഒരു ആവേശമായി മാറ്റുന്നതിന്റെ ഭാഗമായിട്ടുകൂടിയാണു മല്‍സരം സംഘടിപ്പിക്കുവാന്‍ ക്ലബ് തീരുമാനിച്ചത്.
രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമിന് ട്രോഫിയും, ക്യാഷ് അവാര്‍ഡും ഏറ്റവും നല്ല കളിക്കാരനു വ്യക്തിഗത സമ്മാനവും നല്‍കുന്നതായിരിക്കും
ഈ പ്രവാസ ജീവിതത്തില്‍ നമ്മുടെ നാടിന്റെ സ്‌നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോര്‍ന്നു പോകാതെ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തില്‍ മാറ്റുരക്കുവാനായി
യു.കെ യിലെ പ്രമുഖരായ പത്തോളം ടീമുകള്‍ ഇതിനോടകം തന്നെ പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇനിയും പേരുനല്‍കുവാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണു.
ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ഈ പ്രഥമ സംരഭം ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിനായി എല്ലാ കായിക പ്രേമികളെയും ഷെഫീല്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സെന്ററിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല