1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2024

സ്വന്തം ലേഖകൻ: വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക്) ഉപയോഗിക്കുന്നതിന് യുഎഇയിൽ അനുമതിയുണ്ടെങ്കിലും ദുരുപയോഗം പ്രധാന പ്രശ്നമാണെന്ന് സർക്കാരിന്റെ സൈബർ സുരക്ഷ വിദഗ്ധൻ മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.

വിപിഎൻ നിയമം ലംഘിക്കുന്നവർക്ക് തടവിനു പുറമേ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്നും പറഞ്ഞു. 4 വർഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതൽ പേർ (61 ലക്ഷം) വിപിഎൻ ഡൗൺലോഡ് ചെയ്തത്. 2022നെക്കാൾ 18.3 ലക്ഷം കൂടുതലാണിത്. കോവിഡ് മഹാമാരിക്കിടെ 2020ൽ 60.9 ലക്ഷം പേർ വിപിഎൻ ഡൗൺലോഡ് ചെയ്തിരുന്നു.

ഐപി അഡ്രസ് ഒളിപ്പിച്ച് സർക്കാർ നിരോധിച്ച സൈറ്റുകളിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തുക, വിഡിയോ കോൾ ചെയ്യുക, ഗെയിം കളിക്കുക, സൈബർ തട്ടിപ്പ് നടത്തുക എന്നിവയെല്ലാം നിയമലംഘനത്തിൽ ഉൾപ്പെടുമെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.